പ്രധാനമന്ത്രി മോദി വാരാണസിയിൽ മത്സരിക്കും
രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തും സുരേഷ് ഗോപി തൃശ്ശൂരിലും മത്സരിക്കും


ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളുടെ പ്രാഥമിക പട്ടിക പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണയും വാരാണസിയിൽ നിന്ന് ജനവിധി തേടും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗാന്ധിനഗറിൽ മത്സരിക്കും.
16 സംസ്ഥാനങ്ങളിൽ നിന്ന് പ്രഖ്യാപിച്ച 195 സ്ഥാനാർത്ഥികളിൽ രണ്ട് മുൻ മുഖ്യമന്ത്രിമാരും 34 കേന്ദ്രമന്ത്രിമാരും ഉൾപ്പെടുന്നു. കേന്ദ്രമന്ത്രി കിരൺ റിജിജു അരുണാചൽ വെസ്റ്റിൽ മത്സരിക്കും. 28 വനിതകളാണ് ആദ്യഘട്ട പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
47 യുവാക്കളാണ് പട്ടികയിൽ ഇടം നേടിയത്
കേരളത്തിലെ 12 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എന്നാൽ തമിഴ്നാട്ടിൽ നിന്നുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തും വി മുരളീധരൻ ആറ്റിങ്ങലിലും സുരേഷ് ഗോപി തൃശ്ശൂരിലും ശോഭാ സുരേന്ദ്രൻ ആലപ്പുഴയിലും അബ്ദുൽ സലാം മലപ്പുറത്തും എം എൽ അശ്വിനി കാസർകോടും എം ടി രമേശ് കോഴിക്കോട്ടും അനിൽ ആൻ്റണി പത്തനംതിട്ടയിലും സി കൃഷ്ണകുമാർ പാലക്കാട്ടും സി കൃഷ്ണകുമാർ പാലക്കാട്ടും മത്സരിക്കും. കണ്ണൂരിൽ രഘുനാഥ്, വടകരയിൽ പ്രഫുൽ കൃഷ്ണ, പൊന്നാനി മണ്ഡലത്തിൽ നിവേദിത സുബ്രഹ്മണ്യം എന്നിവർ മത്സരിക്കും.