ദേശീയ കൈത്തറി ദിനം: കൈത്തറി വസ്ത്രങ്ങൾ വാങ്ങാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

 GRWM വീഡിയോകളും പങ്കുവെക്കാൻ അഭ്യർഥന
 
National

ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങൾ കൈത്തറി വസ്ത്രങ്ങൾ വാങ്ങി പ്രാദേശിക നെയ്ത്തുകാരെ പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. കൈത്തറി ഉൽപ്പന്നങ്ങൾ ധരിച്ചുള്ള 'Get Ready With Me (GRWM)' വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ഇന്ത്യയുടെ കൈത്തറി വൈവിധ്യം കൂടുതൽ ജനകീയമാക്കാനും അദ്ദേഹം അഭ്യർഥിച്ചു.

'ദേശീയ കൈത്തറി ദിനം ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുന്നതുപോലെ ആവേശത്തോടെ ആഘോഷിക്കാം' എന്ന സന്ദേശത്തോടെയാണ് പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളോട് അഭ്യർഥന നടത്തിയത്. #NationalHandloomDay എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് കൈത്തറി ഉൽപ്പന്നങ്ങളുമായുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേശീയ കൈത്തറി ദിനാഘോഷത്തിന്റെ ഭാഗമായി ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവൻ കൾച്ചറൽ സെന്ററിൽ കേന്ദ്ര വസ്ത്രമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്തിന്റെ കൈത്തറി പൈതൃകവും നെയ്ത്തുകാരുടെ സംഭാവനകളും ആദരിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.