പൂയം തിരുനാൾ ഗൗരി പാർവതി ബായിക്ക് ഷെവലിയർ ലീജിയൻ ഡി ഹോണർ ബഹുമതി

 
Gowri
Gowri

ന്യൂഡൽഹി: കവടിയാർ രാജകുടുംബത്തിലെ പൂയം തിരുനാൾ ഗൗരി പാർവതി ബായിക്ക് ഫ്രഞ്ച് സർക്കാരിൻ്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയർ ലെജിയൻ ഡി ഹോണൂർ. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഡോ. തിയറി മാത്തൂ രാജകുടുംബത്തിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്.

1802-ൽ ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണപാർട്ടാണ് ഈ അവാർഡ് സ്ഥാപിച്ചത്. ഫ്രാൻസിന് അസാധാരണമായ സംഭാവനകൾ നൽകിയ ഏതൊരു ദേശീയതയുടെയും വ്യക്തികൾക്ക് ഈ അവാർഡ് നൽകുന്നു.

ഗൗരി പാർവതി ബായി ഇന്ത്യൻ സമൂഹത്തിന് പ്രത്യേകിച്ച് സ്ത്രീ ക്ഷേമത്തിനും ഇൻഡോ-ഫ്രഞ്ച് സൗഹൃദത്തിനും നൽകിയ അമൂല്യമായ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. ഫ്രഞ്ച് ഭാഷാധ്യാപികയും തിരുവനന്തപുരത്തെ അലയൻസ് ഫ്രാങ്കൈസിൻ്റെ ഊർജ്ജസ്വലയായ പ്രവർത്തകയുമായ ഗൗരി പാർവതി ബായി ഫ്രാൻസിൻ്റെ ചിരകാല സുഹൃത്തും ഇന്ത്യ-ഫ്രഞ്ച് സഹകരണത്തിൽ പങ്കാളിയുമാണ്.

ഇരുകൂട്ടർക്കും സൗകര്യപ്രദമായ ഒരു ദിവസം സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ അവാർഡ് സമ്മാനിക്കും. പരിപാടിയുടെ തീയതി തീരുമാനിക്കാൻ അംബാസഡറുടെ സോഷ്യൽ സെക്രട്ടറി നാരായണി ഹരിഗോവിന്ദനെ ചുമതലപ്പെടുത്തി. രാജകുടുംബാംഗമായ അശ്വതി തിരുനാളിന് അടുത്തിടെ പത്മശ്രീ ലഭിച്ചു.