യൂറോപ്പിലെ മൂന്ന് രാജ്യങ്ങളിലേക്ക് രാഷ്ട്രപതി ദ്രൗപദി മുർമു; ഇന്ത്യയുടെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്താൻ ചരിത്ര സന്ദർശനം

 
National

രാഷ്ട്രപതി ദ്രൗപദി മുർമു യൂറോപ്പിലെ മൂന്ന് രാജ്യങ്ങളായ മോൾഡോവ, നോർത്ത് മാസിഡോണിയ, റൊമാനിയ എന്നിവിടങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന് പുറപ്പെട്ടു. ജൂലൈ 19 മുതൽ 25 വരെ നീളുന്ന സന്ദർശനം ഇന്ത്യയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്. 

മോൾഡോവയിലേക്കും നോർത്ത് മാസിഡോണിയയിലേക്കും ഒരു ഇന്ത്യൻ രാഷ്ട്രപതി നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. റൊമാനിയയിലേക്കുള്ള രാഷ്ട്രപതിയുടെ സന്ദർശനം മൂന്ന് പതിറ്റാണ്ടിലേറെയ്ക്ക് ശേഷമാണ് നടക്കുന്നത്. സന്ദർശനത്തിനിടെ രാഷ്ട്രത്തലവൻമാരുമായി കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി ചർച്ചകൾ, ബിസിനസ് ഫോറങ്ങൾ, ഇന്ത്യൻ പ്രവാസികളുമായുള്ള സംവാദം എന്നിവയിൽ പങ്കെടുക്കുകയും ചെയ്യും. 

വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, കാർഷികം, ഫാർമസ്യൂട്ടിക്കൽസ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനൊപ്പം കിഴക്കൻ യൂറോപ്പുമായുള്ള ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ കൂടുതൽ ശക്തിപ്പെടുത്താനും ഈ സന്ദർശനം സഹായിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.