പൂനെ കൊലപാതകക്കേസ്: കോട്ടയിൽ നിന്ന് തള്ളുന്നതിന് മുമ്പ് കേതന്റെ കൈകാലുകൾ തകർക്കാൻ പദ്ധതിയിട്ടെന്ന് പൊലീസ്

 
Crime

പൂനെയിലെ റിയൽ എസ്റ്റേറ്റ് വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകക്കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. പ്രതികളായ സിയ ഗോയലും ചേതൻ ചൗധരിയും ലോഹഗഡ് കോട്ടയിൽ നിന്ന് തള്ളിയിടുന്നതിന് മുമ്പ് കേതന്റെ കൈകാലുകൾ തകർക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ട്. 

കേതൻ രക്ഷപ്പെടാതിരിക്കാനാണ് ആദ്യം ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കാനും തുടർന്ന് മലയിടുക്കിലേക്ക് തള്ളിയിടാനുമാണ് പ്രതികൾ ആലോചിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ സംഭവസ്ഥലത്തെ സാഹചര്യങ്ങൾ കാരണം പദ്ധതി പൂർണമായി നടപ്പാക്കാൻ സാധിച്ചില്ലെന്നും തുടർന്ന് കേതനെ മലയിടുക്കിലേക്ക് തള്ളിയിട്ടതായും പൊലീസ് ആരോപിക്കുന്നു. 

കേസിൽ പ്രതികളായ സിയ ഗോയലും ചേതൻ ചൗധരിയും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മൊബൈൽ ഫോൺ വിവരങ്ങൾ, സിസിടിവി ദൃശ്യങ്ങൾ, ഡിജിറ്റൽ തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.