‘പെൻ ഡേ’ ആഘോഷിച്ചതിന് ശിക്ഷ, പെൺകുട്ടികളെ ഷർട്ട് ഊരിമാറ്റാൻ നിർബന്ധിച്ചു, ബ്ലേസറിൽ വീട്ടിലേക്ക് അയച്ചു

ജാർഖണ്ഡ്: സ്കൂൾ പ്രിൻസിപ്പൽ പത്താം ക്ലാസ് വിദ്യാർത്ഥികളോട് ഷർട്ട് ഊരിമാറ്റി ബ്ലേസറിൽ വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ടതായി രക്ഷിതാക്കളും വിദ്യാർത്ഥികളും പരാതിപ്പെട്ടു. ധൻബാദിലെ ഒരു സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പലിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു. ഏകദേശം 80 വിദ്യാർത്ഥികളെ ഷർട്ടുകൾ ഊരിമാറ്റി ബ്ലേസറിൽ വീട്ടിലേക്ക് പോകാൻ നിർബന്ധിച്ചു.
പത്താം പരീക്ഷയ്ക്ക് ശേഷം പെൺകുട്ടികൾ പരസ്പരം ഷർട്ടുകളിൽ ആശംസകൾ എഴുതി പെൻ ഡേ ആഘോഷിക്കുന്നതിൽ തൃപ്തരല്ലാത്ത പ്രിൻസിപ്പൽ അവരോട് ഷർട്ടുകൾ ഊരിമാറ്റാൻ ആവശ്യപ്പെട്ടു. തുടർന്ന് പ്രിൻസിപ്പൽ അവരോട് ബ്ലേസറിൽ വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ടു.
വിദ്യാർത്ഥികൾ ക്ഷമാപണം നടത്തിയതിനുശേഷവും പ്രിൻസിപ്പൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. നിരവധി രക്ഷിതാക്കൾ പ്രിൻസിപ്പലിനെതിരെ പരാതി നൽകിയിട്ടുണ്ട്. പെൺകുട്ടികളുമായി സംസാരിച്ചതായും വിഷയത്തിൽ ഗൗരവമായ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് പ്രതികരിച്ചു. സംഭവം നിർഭാഗ്യകരവും ലജ്ജാകരവുമാണെന്ന് പ്രാദേശിക എംഎൽഎ പ്രതികരിച്ചു.
പ്രിൻസിപ്പലിന്റെ നടപടി കുട്ടികൾക്ക് കടുത്ത മാനസിക ആഘാതം ഉണ്ടാക്കിയിട്ടുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു. എന്നാൽ സംഭവത്തെക്കുറിച്ച് സ്കൂൾ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.