വിരുദുനഗറിൽ രാധികാ ശരത് കുമാർ മത്സരിക്കും

കേരളത്തിലെ നാല് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല

 
radhika

തമിഴ്‌നാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാലാം ഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കി. തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും സ്ഥാനാർത്ഥികളുടെ പേരുകൾ പുറത്തുവിട്ട പട്ടികയിലുണ്ട്. കേരളത്തിലെ നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ വിവരങ്ങൾ പട്ടികയിലില്ല.

കൊല്ലം, ഇടുക്കി, ആലത്തൂർ, വയനാട് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളുടെ പേരുകൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം തമിഴ് നടിയും ശരത് കുമാറിൻ്റെ ഭാര്യയുമായ രാധിക ശരത് കുമാർ വിരുദുനഗറിൽ മത്സരിക്കും.

ശരത് കുമാറിൻ്റെ അഖില ഭാരതീയ സമത്വ മക്കൾ പാർട്ടി (എഐഎസ്എംകെ) ബിജെപിയിൽ ലയിച്ചിരുന്നു. രാധികയെ കൂടാതെ തമിഴ്‌നാട്ടിൽ നിന്നുള്ള 14 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. പുതുച്ചേരി പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എ നമശ്ശിവായമാണ് പുതുച്ചേരിയിൽ ബിജെപി സ്ഥാനാർത്ഥി. 2021ലാണ് നമശ്ശിവായം ബിജെപിയിൽ ചേർന്നത്.