പെല്ലറ്റ് പരിക്കേറ്റ യുവാവിനൊപ്പം രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനിൽ; പരാതി നൽകാൻ എത്തി
ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എത്തി. ജൂലൈ 20ന് നടന്ന പ്രതിഷേധത്തിനിടെ പെല്ലറ്റ് വെടിവെപ്പിൽ പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർഥിക്കൊപ്പമാണ് രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനിലെത്തിയത്. സംഭവത്തിൽ പരാതി നൽകാനാണ് ഇരുവരും എത്തിയതെന്ന് റിപ്പോർട്ട്.
പ്രതിഷേധത്തിനിടെ പൊലീസ് പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. എന്നാൽ ആരോപണം ഡൽഹി പൊലീസ് നിഷേധിച്ചിരുന്നു. പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്ന പ്രചാരണം തെറ്റും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നായിരുന്നു പൊലീസിന്റെ പ്രതികരണം.
പരിക്കേറ്റതായി പറയുന്ന വിദ്യാർഥിയുടെ പരാതിയിൽ പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്നതാണ് ഇനി ശ്രദ്ധേയം. വെള്ളിയാഴ്ച ഉച്ചയോടെയാണ് രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെ ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് (DCP) ഓഫീസിലെത്തിയത്.