മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിൽ രാഹുൽ ഗാന്ധി വിയോജിപ്പ് പ്രകടിപ്പിച്ചു

 
Rahul

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തീരുമാനിക്കാൻ പ്രധാനമന്ത്രി അധ്യക്ഷനായ സമിതി യോഗത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിയോജിപ്പ് പ്രകടിപ്പിച്ചു. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ നാളെ വിരമിക്കുന്നതിനാലാണ് കമ്മിറ്റി യോഗം ചേർന്നത്.

സുപ്രീം കോടതിയുടെ നിലപാട് അറിഞ്ഞതിനുശേഷം മാത്രമേ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറെക്കുറിച്ചുള്ള തീരുമാനം എടുക്കാവൂ എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജീവ് കുമാറിന് ശേഷം ഏറ്റവും മുതിർന്ന തെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാറിന്റെ പേരിന് കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നു.

സുപ്രീം കോടതി മറ്റന്നാൾ ഒരു പൊതുതാൽപ്പര്യ ഹർജി പരിഗണിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് പുതിയ കമ്മീഷണറെ കണ്ടെത്താനുള്ള യോഗം മാറ്റിവയ്ക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്.

തിരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുണ്ടെന്നും അതിന്റെ വിശ്വാസ്യതയെക്കുറിച്ച് ബിജെപിക്ക് ആശങ്കയില്ലെന്നും കോൺഗ്രസ് ആരോപിച്ചു. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ബീഹാർ തിരഞ്ഞെടുപ്പുകളും അടുത്ത വർഷം ബംഗാൾ, തമിഴ്‌നാട്, കേരളം, അസം സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളും പുതുതായി നിയമിതനായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും.