രാമേശ്വരം കഫേ സ്‌ഫോടനം: മുഖ്യപ്രതി ഷബീറിനെ കർണാടകയിലെ ബല്ലാരിയിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തു

 
cafe
cafe

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. കർണാടകയിലെ ബല്ലാരി ജില്ലയിൽ നിന്നാണ് പ്രതി ഷബീറിനെ കസ്റ്റഡിയിലെടുത്തതെന്ന് എൻഐഎയെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

മാർച്ച് ഒന്നിന് ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഏരിയയിലെ പ്രശസ്തമായ രാമേശ്വരൻ കഫേയിൽ ഐഇഡി സ്‌ഫോടനം ഉണ്ടായി. മാർച്ച് മൂന്നിന് കേസ് എൻഐഎയ്ക്ക് കൈമാറി.ഉച്ചയ്ക്ക് തിരക്കുള്ള സമയത്താണ് കഫേയിൽ സ്‌ഫോടനം ഉണ്ടായത്.പത്തു പേർക്ക് പരിക്കേറ്റിരുന്നു. പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

വിവരം നൽകുന്നവരുടെ വിവരങ്ങൾ വെളിപ്പെടുത്തില്ലെന്ന് എൻഐഎയും ഉറപ്പ് നൽകിയിരുന്നു. കഫേയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച പ്രതിയുടെ ചിത്രവും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.