20 ദിവസം മുമ്പ് വീട്ടിൽ നിന്ന് മടങ്ങി; ജമ്മുവിൽ മലയാളി സൈനികൻ ആത്മഹത്യ ചെയ്തു

 
Jammu
Jammu

ശ്രീനഗർ: ജമ്മു കശ്മീരിൽ മലയാളി സൈനികൻ ആത്മഹത്യ ചെയ്തു. പാലക്കാട് പുതുപ്പരിയാരം സ്വദേശി വിപിനാണ് മരിച്ചത്. അദ്ദേഹത്തിന് 27 വയസ്സായിരുന്നു. 20 ദിവസം മുമ്പാണ് വിപിൻ അവധി കഴിഞ്ഞ് വീട്ടിൽ നിന്ന് മടങ്ങിയത്.

മാർച്ച് 12ന് രാത്രിയാണ് സൈനികനെ ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.എട്ട് വർഷം മുമ്പാണ് വിപിൻ ഇന്ത്യൻ ആർമിയിൽ ചേർന്നത്. മൃതദേഹം നാട്ടിലെത്തിച്ചു.