ടിഎംസിക്ക് തിരിച്ചടി; മുൻ രാജ്യസഭാ എംപിമാരായ സുഷ്മിത ദേവ് ഉൾപ്പെടെ മൂന്ന് നേതാക്കൾ ബിജെപിയിൽ ചേർന്നു
തൃണമൂൽ കോൺഗ്രസ് (ടിഎംസി) മുൻ രാജ്യസഭാ എംപിമാരായ സുഷ്മിത ദേവ്, സുഖേന്ദു ശേഖർ റായ്, പ്രകാശ് ചിക് ബറായിക് എന്നിവർ വ്യാഴാഴ്ച കൊൽക്കത്തയിൽ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ഷമിക് ഭട്ടാചാര്യയുടെ സാന്നിധ്യത്തിലായിരുന്നു നേതാക്കളുടെ പാർട്ടി പ്രവേശനം.
അടുത്തിടെ രാജ്യസഭാ അംഗത്വവും ടിഎംസിയിലെ പ്രാഥമിക അംഗത്വവും രാജിവെച്ച ശേഷമാണ് മൂന്ന് നേതാക്കളും ബിജെപിയിലേക്ക് ചേക്കേറിയത്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ടിഎംസിക്ക് ഉണ്ടായ രാഷ്ട്രീയ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ ഈ നീക്കം പാർട്ടിക്ക് മറ്റൊരു തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
മൂന്ന് മുതിർന്ന നേതാക്കളുടെ വരവ് സംസ്ഥാനത്ത് ബിജെപിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പാർട്ടി നേതൃത്വം പ്രതികരിച്ചു. അതേസമയം, വരാനിരിക്കുന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പുകളും പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സമവാക്യങ്ങളും ഈ നീക്കത്തോടെ കൂടുതൽ ശ്രദ്ധ നേടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.