സൗരവ് ഗാംഗുലിയുടെ മകൾ സനയുടെ കാർ ഡയമണ്ട് ഹാർബറിൽ ബസ്സിൽ ഇടിച്ചു

 
news
news

കൊൽക്കത്ത: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ മകൾ സന സഞ്ചരിച്ച കാർ ഡയമണ്ട് ഹാർബർ റോഡിലെ ബെഹാല ചൗരസ്തയിൽ വെള്ളിയാഴ്ച ബസിൽ ഇടിച്ചു. അപകടത്തിൽ നിന്ന് സന പരിക്കേൽക്കാതെ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാൽ അപകടത്തിൽ കാർ തകർന്നിട്ടുണ്ട്.

അപകടസമയത്ത് ഡ്രൈവർ ഓടിച്ചിരുന്ന കാറിൻ്റെ മുൻസീറ്റിൽ സന ഇരിക്കുകയായിരുന്നു. അപകടസമയത്ത് ബസ് അമിതവേഗത്തിലായിരുന്നുവെന്നും നിർത്താൻ പോലും ശ്രദ്ധിക്കാതെ പാഞ്ഞുകയറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. അമിതവേഗതയിലെത്തിയ ബസ് കാറിൻ്റെ പിന്നിൽ ഇടിക്കുകയായിരുന്നു. സൗരവ് ഗാംഗുലി ഡോണ ദമ്പതികളുടെ ഏക മകളാണ് സന. സന ഇപ്പോൾ ലണ്ടനിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ കൺസൾട്ടൻ്റായി ജോലി ചെയ്യുകയാണ്.