ഡൽഹി വിമാനത്താവളത്തിൽ സ്‌പൈസ്‌ജെറ്റ് വിമാനം ‘ഹീറ്റ് ട്രാപ്പായി

എസി പ്രവർത്തിക്കാതെ യാത്രക്കാർ പ്രതിഷേധിച്ചു
 
National

ഡൽഹി വിമാനത്താവളത്തിൽ സ്‌പൈസ്‌ജെറ്റ് വിമാനത്തിലെ എയർ കണ്ടീഷനിംഗ് സംവിധാനം പ്രവർത്തനരഹിതമായതിനെ തുടർന്ന് യാത്രക്കാർ കടുത്ത ചൂടിൽ കുടുങ്ങി. അസഹനീയമായ ചൂടിൽ ബുദ്ധിമുട്ടിലായ യാത്രക്കാർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചു.

വിമാനം പുറപ്പെടുന്നതിന് മുമ്പാണ് എസി സംവിധാനം തകരാറിലായതെന്നാണ് റിപ്പോർട്ട്. ഏറെ നേരം ചൂടിനുള്ളിൽ കഴിയേണ്ടിവന്നതോടെ യാത്രക്കാർ അസ്വസ്ഥരായി. സംഭവത്തിന്റെ ദൃശ്യങ്ങളും യാത്രക്കാരുടെ പ്രതിഷേധവും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

വിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും യാത്രക്കാർക്ക് ഏറെ നേരം കാത്തിരിക്കേണ്ടിവന്നതായാണ് വിവരം. സംഭവത്തിൽ സ്‌പൈസ്‌ജെറ്റിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം സംബന്ധിച്ചും യാത്രക്കാർ പ്രതികരണം തേടി.