വിമാനക്കമ്പനികൾക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്; നിയമം ലംഘിച്ചാൽ ‘ഗ്രൗണ്ട്’ ചെയ്യണമെന്ന് നിർദേശം
വിമാന ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശങ്ങൾ പാലിക്കാത്ത വിമാനക്കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി. നിയമലംഘനം തുടരുന്ന വിമാനക്കമ്പനികളെ സർവീസ് നടത്തുന്നതിൽ നിന്ന് വിലക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കോടതി നിർദേശിച്ചത്.
ടിക്കറ്റ് നിരക്ക്, ഉയർന്ന നിരക്ക് ഈടാക്കുന്ന രീതി, അധിക ബാഗേജ് ചാർജ് എന്നിവ നിയന്ത്രിക്കുന്നതിനുള്ള പുതിയ ചട്ടങ്ങൾ കേന്ദ്രസർക്കാർ തയ്യാറാക്കിവരികയാണ്. ഭാരതീയ വിമാനയാന അധിനിയമം, 2024 പ്രകാരമുള്ള ചട്ടങ്ങൾ മൂന്ന് ആഴ്ചയ്ക്കുള്ളിൽ അന്തിമമാക്കുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. യാത്രക്കാരുടെ താൽപര്യവും ടിക്കറ്റ് നിരക്കിലെ സുതാര്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യം.