പി സി ജോർജിൻ്റെ വരവ് ക്രിസ്ത്യൻ പിന്തുണ ഉയരുന്നതിൻ്റെ തെളിവ്

മോദിയുടെ ആവർത്തിച്ചുള്ള സന്ദർശനം തൃശൂരിലൂടെ അക്കൗണ്ട് തുറക്കുമെന്ന് ബിജെപി

 
pc

ന്യൂഡൽഹി: പിസി ജോർജും മകൻ ഷോൺ ജോർജും ഉൾപ്പെടെയുള്ള ജനപക്ഷം പാർട്ടി നേതാക്കൾ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് കേൾക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയിൽ കേരളത്തിൽ അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. പിസി ജോർജും ഷോൺ ജോർജും ഇന്നലെ ഡൽഹിയിലെത്തി ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി. ചർച്ചകൾ ഇന്നും തുടരും. തീരുമാനം ഇന്ന് വൈകിട്ട് അറിയിക്കുമെന്നും ജോർജ് പറഞ്ഞു.

അതേസമയം, പിസി ജോർജിന് ശേഷം കേരളത്തിൽ നിന്ന് കൂടുതൽ പേർ ബിജെപിയിൽ ചേരുമെന്ന് ദേശീയ ജനറൽ സെക്രട്ടറി രാധാമോഹൻദാസ് അഗർവാൾ പറഞ്ഞു. കേരളത്തിൽ ബി.ജെ.പിക്ക് ക്രിസ്ത്യൻ സമൂഹത്തിൻ്റെ പിന്തുണ വർധിച്ചുവരുന്നതിൻ്റെ തെളിവാണ് ജോർജിൻ്റെ വരവ്.

വയനാട്ടിലെ പോരാട്ടം ഇത്തവണ രാഹുലിന് എളുപ്പമാകില്ല. വയനാട്ടിൽ ശക്തനായ സ്ഥാനാർത്ഥിയാകും. അയോധ്യയിലേക്ക് പോകില്ലെന്ന രാഹുലിൻ്റെ നിലപാട് മുസ്ലീങ്ങളെ പ്രീണിപ്പിക്കാനാണ്. മുസ്ലീം ലീഗ് മാത്രമേ രാഹുലിനൊപ്പമുണ്ടാകൂ. കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനമായതിനാൽ തൃശ്ശൂരിൽ മോദി ഇടയ്ക്കിടെ സന്ദർശനം നടത്താറുണ്ട്.

തൃശൂർ വഴി ലോക്സഭയിൽ അക്കൗണ്ട് തുറക്കും. ആറ്റിങ്ങൽ, തിരുവനന്തപുരം, പാലക്കാട്, പത്തനംതിട്ട എന്നിവിടങ്ങളിൽ ബിജെപി മികച്ച വിജയം നേടും. ഇക്കുറി കേരളത്തിൽ അഞ്ച് സീറ്റിലെങ്കിലും വിജയിക്കുമെന്നും അഗർവാൾ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ മത്സരിക്കുമോ എന്നറിയില്ലെന്നും ബിജെപി നേതൃത്വം എന്ത് പറഞ്ഞാലും കേൾക്കുമെന്നും പിസി ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മത്സരിക്കണമെന്ന് തനിക്ക് ഒരു നിർബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.