മൂന്നാമത്തെ കുഞ്ഞിനും 365 ദിവസത്തെ പ്രസവാവധി; തമിഴ്നാട്ടിൽ സർക്കാർ ജീവനക്കാർക്ക് ആനുകൂല്യം

 
National

മൂന്നാമത്തെ കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരായ അമ്മമാർക്കും 365 ദിവസത്തെ പ്രസവാവധി അനുവദിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനം. നേരത്തെ രണ്ടാമത്തെ കുഞ്ഞ് വരെയുള്ള പ്രസവാവധിക്കായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്.

പുതിയ തീരുമാനത്തോടെ മൂന്നാമത്തെ കുഞ്ഞിനും ഒരു വർഷത്തെ പ്രസവാവധി ലഭിക്കും. സർക്കാർ ജീവനക്കാരായ സ്ത്രീകൾക്ക് പ്രസവാനന്തര കാലയളവിൽ കൂടുതൽ സമയം കുഞ്ഞിനൊപ്പം ചെലവഴിക്കാനും പരിചരണം ഉറപ്പാക്കാനും തീരുമാനം സഹായകമാകും.

കുടുംബക്ഷേമവും സ്ത്രീകളുടെ തൊഴിൽ അവകാശങ്ങളും പരിഗണിച്ചാണ് പ്രസവാവധി ആനുകൂല്യം മൂന്നാമത്തെ കുഞ്ഞിലേക്കും വ്യാപിപ്പിക്കുന്നതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.