യുവാക്കൾ നാണയങ്ങൾ വിഴുങ്ങുന്നു, സിങ്ക് അനുമാനിക്കുന്ന കാന്തം ശരീരം നിർമ്മിക്കാൻ സഹായിക്കും

 
crime
crime

ന്യൂഡൽഹി: ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ യുവാവിൻ്റെ ശരീരത്തിൽ നിന്ന് 39 നാണയങ്ങളും 37 കാന്തങ്ങളും നീക്കം ചെയ്തു. 20 ദിവസത്തിലേറെയായി നിലയ്ക്കാത്ത ഛർദ്ദി, വയറുവേദന തുടങ്ങിയ പരാതിയുമായാണ് 26 കാരനായ യുവാവ് ആശുപത്രിയിൽ എത്തിയത്.

ലാപ്രോസ്കോപ്പിക്, ലേസർ, ജനറൽ സർജറി വിഭാഗത്തിലെ സീനിയർ കൺസൾട്ടൻ്റായ ഡോ തൗൺ മിത്തലാണ് യുവാവിനെ ആദ്യം പരിശോധിച്ചത്. ഭക്ഷണം പോലും കഴിക്കാൻ കഴിയാത്ത അവസ്ഥയിലാണ് യുവാവ് ആശുപത്രിയിലെത്തിയത്. സ്‌കാനിങ്ങിൽ നാണയങ്ങൾ, കാന്തങ്ങൾ തുടങ്ങിയ വസ്തുക്കൾ ഇയാളുടെ വയറ്റിൽ കണ്ടെത്തി.

മാത്രമല്ല, ആമാശയത്തിലെ കാന്തങ്ങൾ തമ്മിലുള്ള ആകർഷണം മൂലം ചെറുകുടലിൻ്റെ രണ്ട് ഭാഗങ്ങളും ഒന്നിച്ചു ചേർന്നിരുന്നു. തുടർന്ന് ഉടൻ തന്നെ ശസ്ത്രക്രിയ നടത്തി നാണയങ്ങളും കാന്തവും പുറത്തെടുത്തു.

ഏഴ് ദിവസത്തിന് ശേഷം യുവാവ് ആശുപത്രി വിട്ടു. പേശി വളർത്താനാവശ്യമായ സിങ്ക് ലഭിക്കാൻ നാണയങ്ങളും കാന്തങ്ങളും വിഴുങ്ങിയതായി യുവാവ് ഡോക്ടർമാരോട് സമ്മതിച്ചു. ഇയാൾക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും ഡോക്ടർമാർ വെളിപ്പെടുത്തി. ഡോ.മിത്തലിനെ കൂടാതെ ഡോ.ആശിഷ് ഡേ, ഡോ.അൻമോൽ അഹൂജ, ഡോ.വിക്രം സിംഗ്, ഡോ.തനുശ്രീ, ഡോ.കാർത്തിക് എന്നിവരും സംഘത്തിലുണ്ടായിരുന്നു.