മൂന്ന് കുട്ടികൾ കൃത്രിമ കുളത്തിൽ മുങ്ങി മരിച്ചു; അന്വേഷണം ആരംഭിച്ചു
Apr 30, 2026, 13:04 IST
ന്യൂഡൽഹി: ഡൽഹിയിലെ ദ്വാർക മേഖലയിലെ ഗോൾഫ് കോഴ്‌സ് നിർമ്മാണ സ്ഥലത്തെ കൃത്രിമ കുളത്തിൽ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. ദ്വാരക സെക്ടർ 24 പ്രദേശത്താണ് സംഭവം.
മരണപ്പെട്ട കുട്ടികൾ സമീപ പ്രദേശത്തെവരാണെന്ന് പൊലീസ് അറിയിച്ചു. കളിക്കുന്നതിനിടെ കുളത്തിനരികിലേക്ക് എത്തിയ കുട്ടികൾ അബദ്ധത്തിൽ വെള്ളത്തിൽ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
സംഭവത്തിന് പിന്നാലെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ കുളം ഡൽഹി ഡെവലപ്പ്മെന്റ് അതോറിറ്റി (DDA)യുടെ കീഴിലുള്ള ഗോൾഫ് കോഴ്‌സ് പദ്ധതിയുടെ ഭാഗമാണെന്ന് അധികൃതർ വ്യക്തമാക്കി. സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ചയാണോ അപകടത്തിന് കാരണമായതെന്ന് പരിശോധിക്കാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.
നിർമ്മാണ സ്ഥലങ്ങളിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാത്തത് വീണ്ടും ചർച്ചയാകുന്ന സാഹചര്യത്തിലാണ് ഈ ദുരന്തം.