ജയ്പൂരിൽ ദാരുണ അപകടം; ട്രെയിലർ ലോറി ഇടിച്ച് മൂന്ന് കുട്ടികൾ മരിച്ചു

 
National

രാജസ്ഥാനിലെ ജയ്പൂർ–അജ്മീർ ദേശീയപാതയിൽ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ചു. അപകടത്തിൽ കുട്ടികളുടെ മാതാപിതാക്കൾക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഡൽഹിയിൽ നിന്ന് അജ്മീറിലേക്ക് യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന്റെ കാർ ദേശീയപാതയിൽ സഞ്ചരിക്കുമ്പോഴാണ് അമിതവേഗത്തിൽ എത്തിയ ട്രെയിലർ ലോറി പിന്നിൽ നിന്ന് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അപകടസ്ഥലത്ത് തന്നെ മൂന്ന് കുട്ടികളും മരിച്ചു. 

ഗുരുതരമായി പരിക്കേറ്റ മാതാപിതാക്കളെ നാട്ടുകാർക്കും പൊലീസും ചേർന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഇരുവരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

അപകടത്തിൽപ്പെട്ട ട്രെയിലർ ലോറി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഡ്രൈവർക്കെതിരെ അശ്രദ്ധമായ ഡ്രൈവിംഗും മരണത്തിന് ഇടയാക്കിയതുമായ വകുപ്പുകൾ ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.