ഡൽഹിയിലെ ശിവാജി ബ്രിഡ്ജ് സ്റ്റേഷന് സമീപം ട്രെയിൻ പാളം തെറ്റി

 
Train

ന്യൂഡൽഹി: ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് ഗാസിയാബാദിലേക്ക് പോകുകയായിരുന്ന ട്രെയിൻ നമ്പർ 64419 വ്യാഴാഴ്ച ദേശീയ തലസ്ഥാനത്തെ ശിവാജി ബ്രിഡ്ജ് സ്റ്റേഷന് സമീപം പാളം തെറ്റി.

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ട്രെയിനിന്റെ നാലാമത്തെ കോച്ച് പാളം തെറ്റി. സംഭവത്തിൽ ആർക്കും പരിക്കുകളോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് നോർത്തേൺ റെയിൽവേ അറിയിച്ചു.