ഉദയനിധി സ്റ്റാലിന്റെ പരാമർശം: എൻസിഡബ്ല്യുവിനെ സമീപിച്ച് ടിവികെ; സംസ്ഥാനവ്യാപക പ്രതിഷേധത്തിനും തീരുമാനം

 
National

നടി തൃഷയെ പരാമർശിച്ച് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ നടത്തിയതായി ആരോപിക്കപ്പെടുന്ന പരാമർശത്തിനെതിരെ തമിഴക വെട്രി കഴകം (ടിവികെ) ദേശീയ വനിതാ കമ്മീഷന് (NCW) പരാതി നൽകി. പരാമർശം സ്ത്രീകളെ അപമാനിക്കുന്നതും പൊതുവേദികളിലെ മര്യാദ ലംഘിക്കുന്നതുമാണെന്ന് പരാതിയിൽ ആരോപിച്ചിട്ടുണ്ട്. 

സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ ഇടപെട്ട് ഉദയനിധിക്കെതിരെ നടപടി സ്വീകരിക്കണമെന്നും, പരസ്യമായി മാപ്പ് പറയാൻ നിർദേശിക്കണമെന്നും ടിവികെ ആവശ്യപ്പെട്ടു. കൂടാതെ, വിഷയത്തിൽ പൊലീസ് കേസും രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. 

ഈ വിവാദത്തിനെതിരെ സംസ്ഥാനവ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ടിവികെ അറിയിച്ചു. നേരത്തെ തന്നെ ഉദയനിധിയുടെ പരാമർശത്തിനെതിരെ ടിവികെയും മറ്റ് രാഷ്ട്രീയ പാർട്ടികളും ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.