ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് തമിഴ്‌നാട് ഉൾപ്പെടെ 21 സംസ്ഥാനങ്ങളിൽ ആരംഭിച്ചു

 
election
election

ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തമിഴ്‌നാട് ഉൾപ്പെടെ 21 സംസ്ഥാനങ്ങളിലെ 102 ലോക്‌സഭാ മണ്ഡലങ്ങളിൽ രാവിലെ ഏഴുമണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 60 അംഗ അരുണാചൽ പ്രദേശ് നിയമസഭയിലേക്കും 32 അംഗ സിക്കിം നിയമസഭയിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും.

തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം ആരംഭിക്കാനിരിക്കെ എല്ലാ വോട്ടർമാരോടും വോട്ടവകാശം രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളോടും ആദ്യ വോട്ടർമാരോടും വൻതോതിൽ വോട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടൻ അജിത് കോൺഗ്രസ് നേതാവ് പി ചിദംബരവും എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയും ഉൾപ്പെടെയുള്ള പ്രമുഖർ വോട്ട് രേഖപ്പെടുത്തി.

ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ സീറ്റുകൾ

തമിഴ്നാട്-39, രാജസ്ഥാൻ-12, ഉത്തർപ്രദേശ്-8, മധ്യപ്രദേശ്-6, ഉത്തരാഖണ്ഡ്, അസം, മഹാരാഷ്ട്ര- 5 വീതം, ബിഹാർ4, പശ്ചിമ ബംഗാൾ-3, അരുണാചൽ, മണിപ്പൂർ, മേഘാലയ-2 വീതം, ഛത്തീസ്ഗഡ്, മിസോറാം, നാഗാലാൻഡ്, സിക്കിം, ത്രിപുര, ജമ്മു കശ്മീർ, ലക്ഷദ്വീപ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ- ഓരോ സീറ്റും.

16.63 കോടി വോട്ടർമാരും 1625 സ്ഥാനാർത്ഥികളുമുണ്ട്.