നിങ്ങൾ ആദ്യം വാങ്ങിയ കാർ ഏതാണ്? താരത്തിൻ്റെ മറുപടി കേട്ട് ആരാധകർ ഞെട്ടി

 
Car
Car

സെലിബ്രിറ്റികൾക്കിടയിൽ പ്രത്യേകിച്ച് ക്രിക്കറ്റ് താരങ്ങൾക്കിടയിൽ കാർ പ്രേമികളുടെ നീണ്ട നിര തന്നെയുണ്ട്. മുൻ ഇന്ത്യൻ ക്യാപ്റ്റനും സ്റ്റാർ ക്രിക്കറ്റ് താരവുമായ വിരാട് കോഹ്‌ലിയും അക്കൂട്ടത്തിലുണ്ട്. രാജ്യത്തെ ചില സെലിബ്രിറ്റികൾക്ക് മാത്രം താങ്ങാൻ കഴിയുന്ന നിരവധി ആഡംബര കാറുകൾ ഇദ്ദേഹത്തിൻ്റെ പക്കലുണ്ട്. എന്നാൽ താരത്തിൻ്റെ ഉടമസ്ഥതയിലുള്ള ആദ്യ കാർ ഏതാണെന്ന് അറിയാമോ? ഒരു അഭിമുഖത്തിൽ വിരാട് തന്നെയാണ് ഉത്തരം വെളിപ്പെടുത്തിയത്.

സ്‌പോർട്‌സ് മോഡൽ കാർ വാങ്ങുമെന്ന് പലരും പ്രതീക്ഷിച്ചിട്ടുണ്ടാകും. എന്നാൽ വിരാടിൻ്റെ പ്രതികരണം ആരാധകരെ പോലും ഞെട്ടിച്ചു. എൻ്റെ ആദ്യത്തെ കാർ? 2008ൽ എൻ്റെ ആദ്യത്തെ കാർ വാങ്ങിയത് ഇപ്പോഴും ഓർക്കുന്നു. ടാറ്റ സഫാരി വിരാട് പറഞ്ഞു.

കാർ വാങ്ങിയതിൻ്റെ കാരണവും താരം വെളിപ്പെടുത്തി. ചെറുപ്പം മുതലേ വലിയ കാറുകളോടായിരുന്നു ഇഷ്ടം. എൻ്റെ കാറിൽ ഒരു മ്യൂസിക് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്നതും ഞാൻ ഇഷ്ടപ്പെട്ടു. അക്കാലത്ത് ഒരു പുതിയ മ്യൂസിക് സിസ്റ്റം ഒരു അധിക ഫിറ്റിംഗായി ഘടിപ്പിക്കുന്നത് ഡൽഹിയിലെ വലിയ പ്രവണതയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ അണ്ടർ 19 ലോകകപ്പ് നേടിയതിന് ശേഷം വിരാട് കോലി തൻ്റെ ആദ്യ കാർ വാങ്ങി. വിരാട് ആയിരുന്നു ടീമിൻ്റെ ക്യാപ്റ്റൻ. അതേ വർഷം തന്നെ ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ) ആദ്യ സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കോഹ്‌ലി അരങ്ങേറ്റം കുറിച്ചു. അധികം താമസിയാതെ ഓഗസ്റ്റിൽ അദ്ദേഹം ഇന്ത്യക്കായി അന്താരാഷ്ട്ര അരങ്ങേറ്റം നടത്തി.