ഐഫോൺ 17 വിൽപ്പനയ്‌ക്കെത്തിയപ്പോൾ ആപ്പിൾ സ്റ്റോറിന് പുറത്ത് അക്രമാസക്തമായ രംഗങ്ങൾ അരങ്ങേറി

 
Nat
Nat

മുംബ: പുതിയ ഐഫോൺ 17 സീരീസ് വാങ്ങാൻ കടയ്ക്ക് പുറത്ത് ചില അക്രമാസക്തമായ രംഗങ്ങൾ അരങ്ങേറി. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലാണ് വെള്ളിയാഴ്ച രാവിലെ സംഭവം. യുവാക്കൾ തമ്മിൽ വഴക്കുണ്ടാകുന്നതിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ പി‌ടി‌ഐ പുറത്തുവിട്ടു. യുവാക്കൾ ആപ്പിൾ സ്റ്റോറിന് മുന്നിൽ തർക്കത്തിലേർപ്പെടുകയും ഏറ്റുമുട്ടുകയും ചെയ്തു.

സ്ഥിതി കൂടുതൽ വഷളായപ്പോൾ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ചുവന്ന ടീ-ഷർട്ട് ധരിച്ച യുവാവിനെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോകുന്നത് വീഡിയോയിൽ കാണാം. മറ്റൊരു ഉദ്യോഗസ്ഥൻ ലാത്തി വീശി കടയുടെ മുന്നിൽ നിന്ന് യുവാക്കളെ മാറ്റുന്നത് കാണാം. ഇന്ത്യയിലുടനീളം ആപ്പിൾ ഐഫോൺ 17 സീരീസ് വിൽക്കാൻ തുടങ്ങി. മുംബൈയിലെയും ഡൽഹിയിലെയും ആപ്പിൾ സ്റ്റോറുകളിൽ കനത്ത തിരക്ക് അനുഭവപ്പെടുന്നു.

സുരക്ഷാ നടപടികളുടെ അഭാവം മൂലമാണ് പല കടകൾക്കും മുന്നിലുള്ള തിരക്കെന്ന് ഫോൺ വാങ്ങാൻ വന്ന മോഹൻ യാദ മാധ്യമങ്ങളോട് പറഞ്ഞു. പുലർച്ചെ 5 മണി മുതൽ താൻ ക്യൂവിൽ നിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ സാകേതിലെ സെലക്ട് സിറ്റി വാക്ക് മാളിലുള്ള ആപ്പിളിന്റെ ഔട്ട്‌ലെറ്റിലും സമാനമായ തിരക്ക് അനുഭവപ്പെടുന്നു. പുതിയ സീരീസ് വാങ്ങാൻ ഇന്നലെ രാത്രി മുതൽ നിരവധി പേർ ഔട്ട്‌ലെറ്റിന് മുന്നിൽ ക്യൂ നിൽക്കുകയായിരുന്നു. ബെംഗളൂരുവിലെ പല ആപ്പിൾ ഔട്ട്‌ലെറ്റുകളിലും സ്ഥിതി സമാനമാണ്.

സാധാരണ ഐഫോൺ 17, പുതിയ ഐഫോൺ എയർ എന്നിവയ്‌ക്കൊപ്പം ആപ്പിൾ മുൻനിര മോഡലുകളായ ഐഫോൺ 17 പ്രോ, പ്രോ മാക്‌സ് എന്നിവയും പുറത്തിറക്കിയിട്ടുണ്ട്. വില 82,900 രൂപ മുതൽ 2.3 ലക്ഷം രൂപ വരെയാണ്.