പേടിഎം പേയ്മെന്റ്സ് ബാങ്ക് എന്തുകൊണ്ട് അടച്ചുപൂട്ടുന്നു?

ലൈസൻസ് റദ്ദാക്കലിൽ നിന്ന് ലിക്വിഡേഷൻ വരെ
 
National

ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് പേടിഎം പേയ്മെന്റ്സ് ബാങ്ക് (PPBL) ഔദ്യോഗികമായി ലിക്വിഡേഷൻ നടപടികളിലേക്ക് കടന്നു. ബാങ്കിങ് ചട്ടങ്ങൾ തുടർച്ചയായി ലംഘിച്ചതും നിയന്ത്രണ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് 2026 ഏപ്രിലിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ബാങ്കിന്റെ ലൈസൻസ് റദ്ദാക്കിയത്. ഇതിന്റെ തുടർച്ചയായാണ് ബാങ്ക് പൂർണമായും അടച്ചുപൂട്ടാനുള്ള നടപടികൾക്ക് ഹൈക്കോടതി അനുമതി നൽകിയത്. 

2022 മുതൽ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിൽ ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പിന്നീട് നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിലും മറ്റ് ബാങ്കിങ് സേവനങ്ങളിലും വിലക്കുകൾ വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഉപഭോക്താക്കളുടെ നിക്ഷേപങ്ങൾ തിരിച്ചുനൽകാൻ ബാങ്കിന് മതിയായ പണമുണ്ടെന്നും നിക്ഷേപകരുടെ തുക സുരക്ഷിതമാണെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ലിക്വിഡേഷൻ നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ മുൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുണ്ട്.