പൂനെയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഓഫീസ് ഗ്രൂപ്പിൽ വീഡിയോ പോസ്റ്റ് ചെയ്തു

 
Death

പുനെ: യുവാവ് ഭാര്യയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. പൂനെയിലെ ഖരഡി പ്രദേശത്താണ് സംഭവം. ശിവദാസ് ഗീതെയുടെ (37) ഭാര്യ ജ്യോതി ഗീതെ (27) ആണ് മരിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച അർദ്ധരാത്രി ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. തുടർന്ന് വ്യാഴാഴ്ച പുലർച്ചെ 4:30 ഓടെ ശിവദാസ് ഗീതെ ഭാര്യയെ ആക്രമിച്ചു. കത്രിക എടുത്ത് കഴുത്തിൽ കുത്തി. സഹായത്തിനായി നിലവിളിച്ചത് കേട്ട് അയൽക്കാർ എത്തി.

അയൽക്കാർ തന്നെ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നിരുന്നാലും സ്ത്രീയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ശിവദാസ് പശ്ചാത്താപം പ്രകടിപ്പിച്ചു. താൻ ഒരു തെറ്റ് ചെയ്തുവെന്ന് ഉടൻ തന്നെ പറയുകയും തന്റെ ഫോണിൽ ഒരു വീഡിയോ ഷൂട്ട് ചെയ്യുകയും ഓഫീസ് ഗ്രൂപ്പിൽ അത് പങ്കുവെക്കുകയും ചെയ്തു.

'ഒരു വഴക്കിനുശേഷം ശിവദാസ് ഭാര്യയെ കത്രിക ഉപയോഗിച്ച് ആക്രമിച്ചു. അയാൾ അവളുടെ കഴുത്തിൽ കുത്തി. സ്ത്രീയുടെ നിലവിളി കേട്ട അയൽക്കാർ ഉടൻ തന്നെ അവളെ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും അവൾ മരിച്ചിരുന്നു. തുടർന്ന് ശിവദാസ് തന്റെ ഫോണിൽ ഒരു വീഡിയോ ഷൂട്ട് ചെയ്യുകയും തന്റെ പ്രവൃത്തികളിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് അയാൾ അത് ഓഫീസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. അയാളെ അറസ്റ്റ് ചെയ്തതായും വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു.