ഡൽഹി യൂണിവേഴ്‌സിറ്റി ഇനി മലയാളി വിദ്യാർത്ഥികളെ സ്വീകരിക്കില്ലേ?

 
Plus one
Plus one

ന്യൂഡൽഹി: കേരള ഹയർസെക്കൻഡറി ബോർഡിൻ്റെ ‘സംശയാസ്‌പദമായ’ അംഗീകാരത്തിൽ ഉദ്യോഗസ്ഥർ പരിഹസിച്ച് ഡൽഹി സർവകലാശാലയിൽ മലയാളി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ച സംഭവത്തിൽ കൂടുതൽ പരാതികൾ ഉയരുന്നു. കേരള പ്ലസ് ടു സർട്ടിഫിക്കറ്റിൽ കേരള ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്സാമിനേഷൻ എന്നാണ് എഴുതിയിരിക്കുന്നത്.

അതേസമയം കൗൺസിൽ ഓഫ് സ്കൂൾ എജ്യുക്കേഷൻ്റെ വെബ്സൈറ്റിൽ കേരള ബോർഡ് ഓഫ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ എന്നാണ് എഴുതിയിരിക്കുന്നത്. ഹൻസരാജും ദയാൽ സിംഗും ഉൾപ്പെടെ ഡൽഹി സർവകലാശാലയുടെ കീഴിലുള്ള കോളജുകൾ ഇക്കാരണത്താൽ യോഗ്യരായ മലയാളി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു.

പ്രശ്‌നം പരിഹരിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് മുസ്‌ലിം ലീഗ് രാജ്യസഭാ എംപി ഹാരിസ് ബീരാൻ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം തന്നെ ഈ ക്രമക്കേടുകൾ മാധ്യമങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കേരള സർക്കാരും ഉന്നത വിദ്യാഭ്യാസ വകുപ്പും ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും എംപി കുറ്റപ്പെടുത്തി.