കുന്നിൽ നിന്ന് കാറിലേക്ക് കൂറ്റൻ പാറ വീണ് സ്ത്രീ മരിച്ചു
Oct 30, 2025, 19:55 IST
മുംബൈ: കുന്നിൽ നിന്ന് കൂറ്റൻ പാറ കാറിലേക്ക് വീണ് ഒരു സ്ത്രീ ദാരുണമായി മരിച്ചു. പൂനെയിലെ തംഹിനി ഘട്ടിലാണ് സംഭവം. സ്നേഹൽ ഗുജറാത്തി (49) ആണ് മരിച്ചത്.
സ്നേഹൽ തന്റെ ഫോക്സ്‍വാഗൺ വിർതുസിൽ പൂനെയിൽ നിന്ന് മംഗാവിലേക്ക് യാത്ര ചെയ്യുന്നതിനിടെ പാറക്കല്ല് കാറിൽ ഇടിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ സ്നേഹൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
വലിയ പാറ കാറിന്റെ സൺറൂഫ് തകർത്ത് അകത്ത് ഇടിച്ചതിന് ശേഷം അകത്ത് കയറിയതായി വൃത്തങ്ങൾ അറിയിച്ചു. മലയോര പാതയായതിനാൽ തംഹിനി ഘട്ട് മേഖലയിൽ അപകടങ്ങൾ സാധാരണമാണെന്ന് നാട്ടുകാർ പറഞ്ഞു.