നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതിക്ക് 10 വർഷം കഠിന തടവ്
ന്യൂഡൽഹി: നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതിക്ക് കോടതി 10 വർഷം കഠിനതടവ് വിധിച്ചു. ഡൽഹി കോടതിയാണ് ഷാസിയ എന്ന യുവതിയെ 10 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. യുവതി 16,000 രൂപ പിഴയും അടക്കണം.
2016ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ വായ പുരട്ടി പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പ്രതികൾ ചെയ്ത പ്രവൃത്തി കുട്ടിക്കും മാതാപിതാക്കൾക്കും വലിയ മാനസിക ആഘാതമുണ്ടാക്കിയതായി അഡീഷണൽ സെഷൻസ് ജഡ്ജി കുമാർ രജത് നിരീക്ഷിച്ചു. പോക്‌സോ നിയമത്തിലെ സെക്ഷൻ 6, ഐപിസി സെക്ഷൻ 354 എന്നിവ പ്രകാരമുള്ള കുറ്റങ്ങൾക്കാണ് യുവതിയെ ശിക്ഷിച്ചത്.
കഴിഞ്ഞ വർഷം പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 24 കാരിയായ യുവതിയെ 10 വർഷം തടവിന് ശിക്ഷിച്ചിരുന്നു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. യുവതിക്ക് 19 വയസും ആൺകുട്ടിക്ക് 15 വയസുമുള്ളപ്പോഴാണ് സംഭവം.