വ്യാജ ബലാത്സംഗക്കേസിൽ യുവതിക്ക് നാല് വർഷം തടവ്

 
judgement

ലഖ്‌നൗ: ബലാത്സംഗ കേസിൽ തെറ്റായ മൊഴി നൽകിയ യുവതിക്ക് കോടതി നാല് വർഷം തടവ് ശിക്ഷ വിധിച്ചു. ഉത്തർപ്രദേശിലെ ബറേലി കോടതിയാണ് 21കാരനെ 1653 ദിവസത്തെ തടവിന് ശിക്ഷിച്ചത്. ബലാത്സംഗക്കേസിലെ പ്രതിയുടെ ശിക്ഷ തന്നെ യുവതിയും അനുഭവിക്കണമെന്ന് കോടതി വിധിച്ചു.

യുവാവ് നാല് വർഷവും ആറ് മാസവും എട്ട് ദിവസവും തടവ് അനുഭവിച്ചു. കൂടാതെ 5.88 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. തന്നെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് കാണിച്ച് 2019ലാണ് യുവതി പോലീസിൽ പരാതി നൽകിയത്.

തുടർന്ന് 25കാരനെ അറസ്റ്റ് ചെയ്തു. വിചാരണയ്ക്കിടെ, 25 കാരൻ തന്നെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചുവെന്ന് നിഷേധിച്ച് യുവതി മൊഴി മാറ്റി. ഇതേത്തുടർന്നാണ് വ്യാജസാക്ഷ്യം നൽകിയതിന് യുവതിക്കെതിരെ കേസെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തത്. തുടർന്ന് കോടതി അവൾക്കെതിരെ ശിക്ഷ വിധിച്ചു. യുവതി മൊഴി തിരുത്തിയതിനെ തുടർന്ന് 25 കാരനായ യുവാവിനെ കോടതി വെറുതെ വിട്ടു. തടവുകാലത്ത് യുവാവ് സമ്പാദിക്കുമായിരുന്ന വരുമാനത്തെ പ്രതിനിധീകരിക്കുന്നതാണ് പിഴയെന്ന് കോടതി വിധിച്ചു. 2019 സെപ്‌റ്റംബർ 30 മുതൽ 2024 ഏപ്രിൽ 8 വരെ ഇയാൾ തടവിലായിരുന്നു.