ജനപ്രിയ മുഖ്യമന്ത്രിമാരുടെ പട്ടികയിൽ ഏറ്റവും ജനപ്രീതിയുള്ള രണ്ടാമത്തെ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ തിരഞ്ഞെടുത്തു

 
Yogi
Yogi

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മുഖ്യമന്ത്രിമാരുടെ പട്ടിക പുറത്ത്. നേതാക്കളുടെ സ്വീകാര്യത വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു സർവേ. സർവേ പ്രകാരം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള രണ്ടാമത്തെ മുഖ്യമന്ത്രി. 51.3 ശതമാനം ജനപ്രീതിയോടെയാണ് യോഗി രണ്ടാം സ്ഥാനം നേടിയത്.

52.7 ശതമാനം ജനപ്രീതി നേടിയ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കാണ് പട്ടികയിൽ ഒന്നാമത്. ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ നേതാക്കളിൽ ഒരാളാണ് നവീൻ. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ 48.6 ശതമാനം റേറ്റിംഗിൽ മൂന്നാം സ്ഥാനത്താണ്. മുൻ കോൺഗ്രസ് അംഗമായ ശർമ്മ 2015-ൽ ബി.ജെ.പിയിൽ ചേർന്നു. 2021-ൽ അസമിൻ്റെ 15-ാമത് മുഖ്യമന്ത്രിയായി അദ്ദേഹം അധികാരമേറ്റു. 42.6 ശതമാനം റേറ്റിംഗുമായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് നാലാം സ്ഥാനത്ത്.

ഗുജറാത്തിൻ്റെ 17-ാമത്തെ മുഖ്യമന്ത്രിയാണ് അദ്ദേഹം. ത്രിപുര മുഖ്യമന്ത്രി ഡോ.മണിക് സാഹ അഞ്ചാം സ്ഥാനത്താണ്. 41.4 ശതമാനമാണ് അദ്ദേഹത്തിൻ്റെ റേറ്റിംഗ്. 2016ൽ ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവ് സാഹ 2022ൽ രണ്ടാം തവണയും ത്രിപുര മുഖ്യമന്ത്രിയായി അധികാരമേറ്റു. അതേസമയം പട്ടികയിലെ മറ്റ് മുഖ്യമന്ത്രിമാരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.