കാമുകിയെ യുവാവ് കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തി

 
axe

തെലങ്കാന: വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിനു തയ്യാറായ കാമുകിയെ യുവാവ് കൊലപ്പെടുത്തി. തെലങ്കാനയിലെ നിർമൽ ജില്ലയിലെ ഖാനാപൂർ ടൗണിലാണ് സംഭവം. ആക്രമണത്തിനിടെ കൂടെയുണ്ടായിരുന്ന യുവതിയുടെ സഹോദരിക്കും പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ തയ്യൽ സ്ഥാപനത്തിൽ നിന്ന് സഹോദരിയോടൊപ്പം വരികയായിരുന്ന അലേഖ്യയെ കാമുകൻ ജുകാന്തി ശ്രീകാന്ത് കോടാലി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

അലേഖ സംഭവസ്ഥലത്ത് തന്നെ മരിച്ചു. യുവതിയുടെ സഹോദരിക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട ശ്രീകാന്ത് ഇപ്പോൾ ഒളിവിലാണ്. ഇരുവരും തമ്മിൽ നേരത്തെ ബന്ധത്തിലായിരുന്നു, എന്നാൽ വീട്ടുകാർ വിവാഹം ആലോചിച്ച ശേഷം അലേഖ ജുകാന്തിയെ ഒഴിവാക്കുകയായിരുന്നു.

അതേസമയം, കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും, കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.