വീണ്ടും കാട്ടാന ആക്രമണം: ഗൂഡല്ലൂരിൽ യുവാവ് മരിച്ചു
Mar 15, 2024, 11:56 IST

ഗൂഡല്ലൂർ: ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൂടി മരിച്ചു. ഗൂഡല്ലൂരിലെ ഓവേലിയിലാണ് സംഭവം. പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത് (25) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സമീപ വനമേഖലയിൽ നിന്ന് ഇറങ്ങിയ കാട്ടാനയാണ് പ്രശാന്തിനെ ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. രാത്രി 10.45ഓടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാന പ്രശാന്തിനെ ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ ഉടൻ തന്നെ ഗൂഡല്ലൂർ ജില്ലാ ആസ്പത്രിയിൽ എത്തിച്ചശേഷം ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് മരിച്ചത്.