യുഎഇയിലുള്ളവർക്ക് മാത്രം കാണാൻ കഴിയുന്ന അത്ഭുതം

ഫ്ലവർ മൂൺ മെയ് 22 ന് സംഭവിക്കുന്നു; ഈ പ്രതിഭാസം ചിത്രീകരിക്കാൻ ഏറ്റവും നല്ല സമയവും സ്ഥലവും അറിയാം

 
Moon

ദുബായ്: ഈ മാസം 22ന് ആകാശത്ത് ഒരു അത്ഭുതം സംഭവിക്കും. യുഎഇയിൽ താമസിക്കുന്നവർക്ക് ഈ പ്രതിഭാസം കാണാൻ കഴിയും. രാത്രി ആകാശത്തെ മനോഹരമാക്കുന്ന ഈ പ്രതിഭാസത്തിന് നൽകിയിരിക്കുന്ന പേര് 'ഫ്ലവർ മൂൺ' എന്നാണ്. അന്ന് ചന്ദ്രൻ വിരിയുന്ന പൂക്കൾ പോലെ കാണപ്പെടും. ലോകത്തിൻ്റെ പല ഭാഗങ്ങളിലും ഈ പ്രതിഭാസം ഭാഗികമായി കാണാൻ കഴിയും.

എന്നിരുന്നാലും ദുബായിൽ ഇത് വളരെ വ്യക്തമായി കാണാൻ കഴിയും. ദൂരദർശിനികളോ ബൈനോക്കുലറോ ഇല്ലാതെ നഗ്നനേത്രങ്ങൾ കൊണ്ട് ഇത് കാണാൻ കഴിയും. ഈ ചന്ദ്രൻ ഉദിക്കുന്ന സമയമാണ് ചിത്രമെടുക്കാൻ ഏറ്റവും അനുയോജ്യമെന്ന് ദുബായ് അസ്ട്രോണമി ഗ്രൂപ്പ് സിഇഒ ഹസൻ അൽ ഹരീരി പറഞ്ഞു.

ഫ്ലവർ മൂൺ പിടിച്ചെടുക്കാനും വ്യക്തമായി കാണാനും ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിലോ ആകാശം മറയാത്ത സ്ഥലങ്ങളിലോ നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. അമ്മയുടെ ചന്ദ്രൻ, പാൽ ചന്ദ്രൻ, ധാന്യം നടുന്ന ചന്ദ്രൻ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഫ്ലവർ മൂൺ എന്ന പേര് അമേരിക്കയിൽ നിന്നാണ് ഉത്ഭവിച്ചത്.

പണ്ട് ഓരോ മാസത്തിൻ്റെയും പൗർണ്ണമികൾക്ക് ഓരോ കാലാവസ്ഥക്കനുസരിച്ചാണ് പേരിട്ടിരുന്നത്. അമേരിക്കയിൽ ധാരാളം പൂക്കൾ വിരിയുന്ന സമയമാണ് മെയ് മാസം. അതുകൊണ്ടാണ് ഈ ചന്ദ്രന് ഫ്ലവർ മൂൺ എന്ന പേര് ലഭിച്ചത്. അമിറ്റി ദുബായ് സാറ്റലൈറ്റ് ഗ്രൗണ്ട് സ്റ്റേഷൻ പ്രോജക്ട് ഡയറക്ടർ ശരത് രാജ് പറഞ്ഞു.