ഒളിച്ചോടിയ പ്രതികളായ യുഎസിലെ വീടുകളിൽ വെടിവെപ്പിൽ ഏഴു പേർ കൊല്ലപ്പെട്ടു

 
crime

ചിക്കാഗോ: യുഎസിൽ അക്രമി നടത്തിയ വെടിവെപ്പിൽ ഏഴു പേർ കൊല്ലപ്പെട്ടു. ഇല്ലിനോയിയിലെ വെസ്റ്റ് ഏക്കർസ് റോഡിലെ 2200 ബ്ലോക്കിലാണ് സംഭവം. രണ്ട് വീടുകളിലെ താമസക്കാർക്ക് നേരെ റോമിയോ നാൻസ് എന്ന അക്രമി വെടിയുതിർക്കുകയായിരുന്നു. 23 കാരനായ റോമിയോ സംഭവസ്ഥലത്തിനടുത്താണ് താമസിക്കുന്നതെന്നും അയാൾ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.

രണ്ട് വസതികളിലായി ഏഴ് പേരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ജോലിയറ്റിലെ പോലീസ് മേധാവി ബിൽ ഇവാൻസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചുവന്ന ടൊയോട്ട കാറിൽ എത്തിയ റോമിയോ നാൻസ് കുടുംബാംഗങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ ഉടൻ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

അടുത്ത കാലത്തായി അമേരിക്കയിൽ വെടിയേറ്റ് മരിച്ചവരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. ഈ വർഷം മാത്രം യുഎസിൽ വെടിയേറ്റ് 875 പേർ കൊല്ലപ്പെട്ടു.