പ്രവാസികളുടെ ജീവിതം മാറും; ഷാർജയിൽ സമ്പത്തിൻ്റെയും തൊഴിലിൻ്റെയും പുതിയ നിധി കണ്ടെത്തി

 
Gulf

ഷാർജ: പുതിയ വാതകശേഖരം കണ്ടെത്തിയെന്ന പ്രഖ്യാപനം യുഎഇയുടെ സമ്പത്ത് കൂട്ടും. ഷാർജയിലെ അൽ സജാ ഇൻഡസ്ട്രിയൽ ഏരിയയുടെ വടക്ക് ഭാഗത്തുള്ള അൽ ഹദിബ ഫീൽഡിലാണ് വാതക ശേഖരം കണ്ടെത്തിയത്. ഷാർജ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഷാർജ പെട്രോളിയം കൗൺസിൽ (എസ്പിസി) ആണ് ഇക്കാര്യം അറിയിച്ചത്.

ഷാർജ നാഷണൽ ഓയിൽ കോർപ്പറേഷൻ കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രദേശത്ത് കിണർ കുഴിക്കുകയും പരിശോധനകൾ നടത്തുകയും ചെയ്യുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് വാതക ശേഖരം കണ്ടെത്തിയത്.

വാതക ശേഖരത്തിൻ്റെ വികസന സാധ്യതകൾ പരിശോധിക്കാൻ വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് ഓയിൽ കോർപ്പറേഷൻ വ്യക്തമാക്കി. അൽ-സജാ, കഹിഫ്, മഹാനി, മുയയ്ദ് എന്നിവയ്‌ക്ക് പുറമെ ഷാർജയിലെ അഞ്ചാമത്തെ വാതകപ്പാടമാണ് അൽ ഹദീബ.