അപകടത്തിൽ ശ്രീലങ്കൻ മന്ത്രി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

 
mini

കൊളംബോ: ശ്രീലങ്കൻ മന്ത്രി ഉൾപ്പെടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ചു. മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനും ഡ്രൈവറുമാണ് മരിച്ച മറ്റ് രണ്ട് പേർ. ജലവിഭവ മന്ത്രി സനത് നിശാന്തയും (48) മരിച്ചവരിൽ ഉൾപ്പെടുന്നു. വ്യാഴാഴ്ച പുലർച്ചെ കൊളംബോ എക്‌സ്പ്രസ് വേയിലാണ് അപകടം.

മന്ത്രി സഞ്ചരിച്ചിരുന്ന എസ്‌യുവി കണ്ടെയ്‌നർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വാഹനം പൂർണമായും തകർന്നിട്ടുണ്ട്. ഏറെ പണിപ്പെട്ടാണ് വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. അപ്പോഴേക്കും മന്ത്രിയും സുരക്ഷാ ജീവനക്കാരനും മരിച്ചിരുന്നു.

ഡ്രൈവറെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്താണ് അപകടത്തിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.